ഓപ്പറേഷൻ തൂഫാൻ 2.0 - 28.09.2026 ന് രാവിലെ 11 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ ക്ലാസ്സ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് "ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ". വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. അന്തര്‍ സംസ്ഥാനലഹരി മാഫിയയെ തകര്‍ക്കുന്നതിനായി മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ആലോചിച്ചു സംയുക്ത പദ്ധതികള്‍ ആസൂത്രണം ചെയ്യും. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനം സജ്ജമാക്കും. രഹസ്യ വിവരം നല്‍കുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തും.

ഓപ്പറേഷൻ തൂഫാൻ 2.0 യുമായി ബന്ധപ്പെട്ട് മാങ്കുളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ ഫോട്ടോകൾ, വീഡിയോകൾ

  • ഓപ്പറേഷൻ തൂഫാൻ 2.0-പതാക ഉയർത്തൽ
  • ഓപ്പറേഷൻ തൂഫാൻ 2.0-ഉദ്ഘാടനം