ഓപ്പറേഷൻ തൂഫാൻ 2.0 - 28.09.2026 ന് രാവിലെ 11 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ ക്ലാസ്സ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഓപ്പറേഷൻ തൂഫാൻ 2.0

September 28, 2026

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 രണ്ടാംഘട്ടം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാജു ജോസ് നിർവഹിച്ചു. 11 മണിക്ക് തൂഫാൻ പതാക ഉയർത്തിയതിനുശേഷം നടന്ന ചടങ്ങിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബീന മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ് നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ,തൊഴിലുറപ്പു പദ്ധതി ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു . യോഗത്തിൽ എത്തിയവർക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. ജോയ് എൻ. നന്ദി രേഖപ്പെടുത്തി.

ഓപ്പറേഷൻ  തൂഫാൻ 2.0 -ഉദ്ഘാടനം
ഓപ്പറേഷൻ  തൂഫാൻ 2.0