വിനോദസഞ്ചാരകേന്ദ്രങ്ങൾ

https://maps.app.goo.gl/KSTso6LXMSw6xXBP8Image removed.

ആനക്കുളം ടൗണിനോട് ചേർന്ന് ഒഴുകുന്ന കാട്ടരുവിയിലെ ജലം കുടിക്കുന്നതിന് കാട്ടാനകൾ ഈ പ്രദേശത്ത് എത്തുന്നത് ഇവിടെ ഒരു നിത്യ കാഴ്ചയാണ്. റോഡിനോട് ചേർന്നുള്ള ഈ സ്ഥലവും റോഡും തമ്മിൽ ഏകദേശം 30 മീറ്റർ മാത്രമാണ് ദൂരം .കാട്ടാനകളും ടൂറിസ്റ്റുകളും ഇത്രയടുത്ത് നിൽക്കുമെങ്കിലും ആനകളും കാണികളും തമ്മിൽ സംഘർഷം ഉണ്ടാകുന്നില്ല എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികളടക്കം ധാരാളം ആനകൾ ഒരേസമയം വെള്ളം കുടിക്കാൻ എത്തുന്നത് സഞ്ചാരികൾക്ക് കൗതുകമാണ്. ഒപ്പം പരിസ്ഥിതി സൗഹൃദത്തിനുള്ള മികച്ച ഉദാഹരണവും.