ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബർ 2- ന് രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉൾപ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീർണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഇടമലക്കുടി പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാര്‍, പള്ളിവാസൽ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്.
മൂന്നാർ മേഖലയിൽ സ്ഥിതി ചെയ്യുന്ന മാങ്കുളം ഗ്രാമ പഞ്ചായത്ത് രൂപീകൃതമായിട്ട് 15 വർഷം കഴിഞ്ഞിരിക്കുന്നു. മൂന്നാർ ഗ്രാമപഞ്ചായത്തിൽ 123 ച.കി.മി വിസ്തീർണമുള്ള 13 പട്ടികവർഗ്ഗ കോളനികളും ഒരു പട്ടികജാതി കോളനിയും സഹിതം ഉദ്ദേശം 12000ൽ അധികം ജനങ്ങൾ അധിവസിക്കുന്ന നമ്മുടെ പഞ്ചായത്തിൽ ആവശ്യത്തിന് ഗതാഗത സൌകര്യങ്ങളോ,വൈദ്യുതിയോ മറ്റ് അനുബന്ധ സൌകര്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യമായിരുന്നു നിലവിലിരുന്നത്. എന്നാൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കാലയളവിൽ നാം വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കാർഷിക, മൃഗസംരക്ഷണ, ക്ഷീര വികസന മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് ഉത്പാദന മേഖലയിൽ വളരെയധികം നേട്ടങ്ങൾ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഈ നേട്ടങ്ങൾക്കായി ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. ഈ പ്രദേശം മുമ്പ് പൂഞ്ഞാർ രാജാക്കന്മാരുടെ അധീനതയിലായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന് കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങൾ, കാന്തല്ലൂർ, കീഴാന്തൂർ, കാരയൂർ, മറയൂർ, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് മധുരയിൽ നിന്നും മറയൂർ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏർപ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ട് ഇവരെ മുതുവാൻമാർ എന്നു വിളിച്ചുവെന്നും പറയപ്പെടുന്നു. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളിൽ തനിമ പുലർത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങൾ ഈ പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്കിലുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും, മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടർച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങൾക്കിടയിൽനിലനിൽക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാൽ ഊരുവിലക്കേർപ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. തികച്ചും കാർഷികാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് മാങ്കുളം ഗ്രാമപഞ്ചായത്തിന്റേത്. തേയില, ഏലം, കാപ്പി, റബ്ബര്‍ എന്നിവയാണു മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കയ്യടക്കി വച്ചിരിക്കുന്നത്. ലക്ഷ്മി ടീ എസ്റ്റേറ്റ് ആണ് പ്രധാന തേയില തോട്ടം.തമിഴ്-നാട്ടിൽ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളം പ്രദേശത്ത് റബ്ബര്‍ കൃഷി 250 തോളം ഹെക്ടർ സ്ഥലത്ത് ചെയ്തു വരുന്നു. മാങ്കുളം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലൂടെ കടന്നു പോകുന്ന പഴയ ആലുവാ മൂന്നാര്‍ റോഡിന്റെ ബാക്കിപത്രങ്ങൾ ഇപ്പോഴും ഇവിടെ കാണാം. അമ്പതാംമൈൽ പ്രദേശത്ത് കാണുന്ന പഴയ മൈൽ കുറ്റികൾ, ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആഡ്യത്യം വിളിച്ചോതുന്ന രീതിയിലുള്ള ബംഗ്ലാവിന്റെ അവശിഷ്ടങ്ങൾ എന്നിവ ഇവിടെ കാണാം. മുനിവര്യന്മാർ തപസ്സു് ചെയ്തിരുന്ന മുനിയറകളും, നന്നങ്ങാടികളെ അടക്കം ചെയ്തിരുന്ന വലിയ മൺകുടങ്ങളുടെ അവശിഷ്ടങ്ങളേയും ഈ ദേശത്ത് കാണാം.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബർ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉൾപ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീർണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഇടമലക്കുടി പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാര്‍, പള്ളിവാസൽ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകൾ റബ്ബർ, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തില്‍ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാര്വ്വതീമല,കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. ആനക്കുളം ഓര്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത്, ചിന്നാര്‍ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലന്‍ കുത്ത്, വല്യപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്.പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വത നിരകൾക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ച് എന്ന കാർഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത് ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേൽ പ്രായം കണക്കാക്കിയിട്ടുള്ള മഹാന്മാർ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്മാരുടെ പുണ്യപാദധൂളികളാൽ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.