വിരിപാറ ലക്ഷ്മി റ്റീ എസ്റ്റേറ്റ്
മൂന്നാറിൽ എത്തുന്ന ഏതൊരു സഞ്ചാരിയും വളരെ എളുപ്പത്തിൽ മാങ്കുളത്തേക്ക് എത്തുന്നത് ലക്ഷ്മി എസ്റ്റേറ്റ് വഴിയാണ്. തേയില തോട്ടങ്ങളും ഇടയ്ക്കിടെ ധാരാളമായി കാണുന്ന വലുതും ചെറുതുമായ പാറകളും നിറഞ്ഞ ഇവിടം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ് .കൂടാതെ കോടമഞ്ഞ് നിറയുന്ന സമയങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും ആസ്വദിക്കുന്നതിനുമായി ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം നിറയ്ക്കുന്ന കാഴ്ചകൾ നിറഞ്ഞ ഇടമാണ് ഈ സ്ഥലം.